ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വികസനത്തിന്റെ അലയൊലികള് ഇവിടേക്കെത്തിയത്, വളരെ മന്ദഗതിയിലായിരുന്നതുകൊണ്ടാകാം സംഘടിതമായ സാംസ്കാരിക മുന്നേറ്റം താരതമ്യേന വൈകി നടന്ന പഞ്ചായത്താണിത്. വിദേശവാഴ്ചയ്ക്കെതിരെ ഇവിടെ നിന്നുണ്ടായ പ്രതിഷേധസ്വരങ്ങള് അതീവദുര്ബലമായിരുന്നു. എങ്കിലും വിവിധ തൊഴിലുകളില് ഏര്പ്പെട്ടിരുന്ന, വിവിധ സമുദായക്കാരായ ജനങ്ങള്, ഗ്രാമീണസംസ്കൃതിയില് ഏറെക്കുറെ സ്വയംപര്യാപ്തമായ ഒരു കൂട്ടായ്മ ഇവിടെ വളര്ത്തിയെടുത്തിരുന്നുവെന്ന് പറയാം. മലകളും, കാടുകളും, വന്യജീവികളും നിറഞ്ഞതായിരുന്നു പണ്ടുകാലത്ത് ഈ ഭൂപ്രദേശം.
കൂടുതൽ വായിക്കുക