ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നരിക്കുനി.കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 20 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് നരിക്കുനി സ്ഥിതി ചെയ്യുന്നത്. കൊടുവള്ളി നിയമസഭാമണ്ഡലത്തിന്റെ ഭാഗമാണിത്.ഇടനാട് മേഖലയുടെ പ്രത്യേകതകളുള്ള ഇവിടെ ചെറിയ കുന്നുകളും വയലുകളും ഇടകലർന്ന ഭൂപ്രകൃതിയാണ് കണ്ടുവരുന്നത്.

അതിരുകള്‍:

  • തെക്ക്‌: മടവൂർ പഞ്ചായത്ത്
  • വടക്ക്: ഉണ്ണികുളം പഞ്ചായത്ത്
  • കിഴക്ക്: മടവൂർ, കിഴക്കോത്ത് പഞ്ചായത്തുകൾ
  • പടിഞ്ഞാറ്: മടവൂർ, കാക്കൂർ പഞ്ചായത്തുകൾ