ഭൂപടം

നരിക്കുനി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന നരിക്കുനി ഗ്രാമപഞ്ചായത്തിനു 17.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് ഉണ്ണികുളം പഞ്ചായത്തും, കിഴക്കുഭാഗത്ത് മടവൂര്‍, കിഴക്കോത്ത് പഞ്ചായത്തുകളും, തെക്കുഭാഗത്ത് മടവൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മടവൂര്‍, കാക്കൂര്‍ പഞ്ചായത്തുകളുമാണ്.മലകളും, കാടുകളും, വന്യജീവികളും നിറഞ്ഞു നിന്നിരുന്ന ഈ പ്രദേശത്ത് കൃഷിഭൂമി നാമമാത്രമായേ ഉണ്ടായിരുന്നുള്ളൂ. കുന്നിന്‍പുറങ്ങളും ചെരിവു പ്രദേശങ്ങളും സമതലങ്ങളും ഇടകലര്‍ന്നുള്ള ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. ചുവന്ന മണ്ണ്, ചരല്‍ മണ്ണ്, മണല്‍ മണ്ണ്, ചെളിമണ്ണ്, പാറപ്പൂഴി, വെട്ടുകല്‍ മണ്ണ് എന്നിവയാണ് പഞ്ചായത്തില്‍ കണ്ടുവരുന്ന മണ്ണിനങ്ങള്‍.



 

  • ഭൂപടം 2025